09:23pm 06 November 2026
NEWS
കേരള സ്കൂൾ ശാസ്ത്രോല്‍സവം: മികവ് തെളിയിച്ച് ചെങ്ങന്നൂർ ഗവ.മോഡൽ വൊക്കേഷണല്‍ ഹയർ സെക്കണ്ടറി സ്കൂളിലെ കുട്ടികൾ
05/11/2026  09:33 PM IST
nila
കേരള സ്കൂൾ ശാസ്ത്രോല്‍സവം: മികവ് തെളിയിച്ച് ചെങ്ങന്നൂർ ഗവ.മോഡൽ വൊക്കേഷണല്‍ ഹയർ സെക്കണ്ടറി സ്കൂളിലെ കുട്ടികൾ

 

ചെങ്ങന്നൂർ: ഗവ. ഹയര്‍ സെക്കണ്ടറി സ്കൂൾ ഓമല്ലൂരിൽ  നടന്ന കേരള സ്കൂൾ ശാസ്ത്രോല്‍സവം 2026-27 ൽ വി എച്ച് എസ് ഇ
 വിഭാഗം ചെങ്ങന്നൂർ മേഖലാ സ്കിൽ ഫെസ്റ്റിൽ ഇന്നോവിഷൻ കാറ്റഗറിയില്‍ സ്മാർട്ട് കൗ ഹെൽത്ത് മോണിട്ടറിംഗ് സിസ്റ്റം അവതരിപ്പിച്ച് ചെങ്ങന്നൂർ ഗവ.മോഡൽ വൊക്കേഷണല്‍ ഹയർ സെക്കണ്ടറി സ്കൂളിലെ  രണ്ടാം വർഷ  വിദ്യാർത്ഥിനികളായ കുമാരി ലക്ഷ്മി. എസ്,     കുമാരി. പ്രിയനന്ദിനി. എസ്,  എന്നിവർ ഏ ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി. കൂടാതെ  തൽസമയ മത്സര ഇനങ്ങളായ വാല്യൂ ആഡഡ് മിൽക്ക് പ്രോഡക്ട്, ഡ്രസ്സ് ഡിസൈനിങ്  എന്നീ വിഭാഗത്തിൽ യഥാക്രമം കുമാരി ഫിദാ. എസ്, കുമാരി.ദിയാ വിവേക്  എന്നിവർ ഒന്നാം സ്ഥാനം നേടി സംസ്ഥാന തലത്തിൽ പങ്കെടുക്കുവാൻ അര്‍ഹരായി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img